Stuffed Chicken ---- കോഴി നിറച്ചത് ***********************************

ഒരു മുഴുവൻ കോഴീയെ കഴുകി അവിടെയിടെയൊക്കെ കത്തി കൊണ്ട് വരഞ്ഞ് വെക്കണം . മിക്സി ജാറിൽ 4-5 പച്ചമുളക് ചെറിയ കഷ്ണം ഇഞ്ചി 5-6 വെളുത്തുള്ളി 2 ടേബിൾസ്പൂൺ മുളക് പൊടി ഒരു ടേബിൾസ്പൂൺ മഞ്ഞൾ പൊടി ഒരു ടേബിൾസ്പൂൺ ഗരം മസാല 3 - 4 തണ്ട് കറിവേപ്പില ഒരു പിടി മല്ലിയില പുതിനയില അരിഞ്ഞത് ആവിശ്യത്തിനുള്ള ഉപ്പും ഒരു നാരങ്ങനീര് എന്നിവ നന്നായി അടിച്ചെടുത്ത് കോഴിയുടെ അകത്തും പുറത്തും നന്നായി തേച്ച് പിടിപ്പിച്ച് ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വെക്കുക. കുറഞ്ഞത് 3 മണിക്കൂറെങ്കിലും വെക്കുക . ഇനി ചിക്കനുള്ളിൽ നിറക്കാനായി ഫില്ലിംഗിനു വേണ്ടി 3 മുട്ട പുഴുങ്ങി തോട് പൊളിച്ച് വെക്കുക. ഒരു മുട്ട നന്നായി അടിച്ചു വെക്കണം. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ഒരു സവാള വഴറ്റി അതിൽ ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുളളി പേസ്റ്റ് ഒരു ടീസ്പൂൺ ഒരു ടീസ്പൂൺ മുളക് പൊടി , അര ടീസ്പൂൺ മഞ്ഞൾപൊടി, ചിക്കൻ മസാല, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് വഴറ്റണം. ഇതിലെ പകുതി മസാലയും മുട്ടയും ഇടവിട്ടു നിറച്ച ശേഷം കോഴിയുടെ അകത്ത് വെച്ച് സൂചീ ഉപയോഗിച്ച് നൂൽ കൊണ്ട് തുന്നിക്കെട്ടുക. കാലുൾ പിണച്ചു വച്ച് നൂല് കൊണ്ട് കെട്ടി വെക്കുക. ഈ ചിക്കനിലേക്ക് അടിച്ചു വെച്ച മുട്ട പുരട്ടിക്കൊടുക്കണം. ഒരു വലിയ പാൻ ചൂടാക്കി ഓയിലൊഴിച്ചു ചൂടാവുമ്പോൾ ഈ ചിക്കനിട്ടു എല്ലാ ഭാഗവും കരിഞ്ഞുപോവാതെ മൊരിച്ചെടുക്കണം. ചിക്കനിൽ പുരട്ടിയ ബാക്കിയുള്ള മസാല ഒരു പാനിലിട്ടു വഴറ്റി തിളച്ച ശേഷം കോഴിയിൽ പുരട്ടി മിക്സാക്കി അതിൽ ചേർത്ത് മൂടിവെക്കുക. മല്ലിയിലയും പുതിനയിലയും ചേർത്ത് മുകളിൽ വട്ടത്തിൽ അരിഞ്ഞ സവാള, നാരങ്ങ എന്നിവ വെച്ചു ചൂടോടെ സേർവ് ചെയ്യാം.

Upload Your Recipe