Get amazing recipes in your WhatsApp inbox. Daily!

Dilkush -- ദിൽ കുഷ് ----------------------------------

മാവ് തയ്യാറാക്കാൻ മൈദ - 2 cup പാൽ - 1/4 Cup ഓയിൽ - 1/4 Cup യീസ്റ്റ് - 1 tblspn പഞ്ചസാര - 1 tspn ചെറുചൂട് വെള്ളം - 1/4 കപ്പ്‌ ഉപ്പ് ഒരു നുള്ള് മുട്ട - 1 ഫില്ലിംഗിന് തേങ്ങ - 1 1/2 Cup ടൂട്ടി ഫ്രൂട്ടി- 1 കപ്പ്‌ ( 3 കളർ ) ചെറീസ് - 10 എണ്ണം ചെറുതായി അരിഞ്ഞത് ( മധുരം നിങ്ങടെ ഇഷ്ടത്തിന് ചേർക്കാം) ഏലക്ക പൊടി - 1/2 tpn നെയ്യ് - 1 Spn ചൂട് വെള്ളത്തിൽ യിസ്റ്റും പഞ്ചസാരയും ഇട്ട് 10 മിനിറ്റ് വെക്കുക. ഇതിലേക്ക് മൈദ, പാൽ ,വെജ് ഓയിൽ ,യീസ്റ്റ്, ഉപ്പ് ഇവയെല്ലാം കൂടി ഇട്ടു നന്നായി കുഴച്ച് ഒരു നനഞ്ഞ തുണി kondu മൂടി 1 - 2 മണിക്കൂർ വെക്കുക. ഈ സമയം തേങ്ങ, ടൂട്ടി ഫ്രൂട്ടി, ചെറീസ്, പഞ്ചസാര, നെയ്യ്, ഏലക്ക പൊടി ഇത് എല്ലാം കൈ കൊണ്ട് നല്ലതുപോലെ മിക്സ് ചെയ്തു വെക്കാം. ഈ സമയം മാവ് നല്ലതുപോലെ പൊങ്ങി വന്നിട്ടുണ്ടാവും. ഇതിനെ രണ്ടായി ഭാഗിക്കുക. ഒന്ന് വലുതും ( മുകളിൽ ) ഒന്ന് ചെറുതും (അടിയിൽ ) ആക്കി ഉരുളകളാക്കി വെക്കാം. ആദ്യം ചെറിയ ഉരുള ബേക്കിംഗ് ബൗളിൽ വെച്ചു ഇത്തിരി കട്ടി ആയി പരത്തി അതിന് മുകളിൽ ഫില്ലിംഗ് മുഴുവൻ വെക്കുക. ഫില്ലിങ്ങിന് മുകളിൽ വലിയ ഉരുള ഇത്തിരി വലുതാക്കി പരത്തി കവർ ചെയ്യുക. സൈഡ് കൈ കൊണ്ട് അമർത്തി ഒട്ടിക്കുക. ഇനി 10-15 മിനിട്ട് വീണ്ടും മൂടി കൊണ്ട് അടച്ചു വെക്കുക. അതിന് മുകളിൽ ഒരു മുട്ട നന്നായി ബീറ്റ് ചെയ്ത് ബ്രഷ് ചെയ്യുക. ചൂടായ ഓവനിൽ 180° 30-40 mnts ബേക്ക് ചെയ്യുക. ചൂടറിയാൽ ഇഷ്ടമുള്ള ഷേപ്പിൽ കട്ട്‌ ചെയ്തു സെർവ് ചെയ്യാം.

Upload Your Recipe